ഹൈഹീൽ പ്രേമികൾക്ക് ഒരു മുന്നറിയിപ്പ്
ഹൈഹീൽ പ്രേമികൾക്ക് ഒരു മുന്നറിയിപ്പ്
ചെരുപ്പ്
വാങ്ങുമ്പോൾ നമ്മൾ വിലയും സ്റ്റൈലും മാത്രം നോക്കിയാണ് വാങ്ങുന്നത്. അത്
നമ്മുടെ കാലുകൾക്ക് പറ്റിയതാണോ എന്ന് നമ്മളിൽ പലരും ശ്രദ്ധിക്കാറേയില്ല.
എഴുപത്തഞ്ച് ശതമാനം പേരും മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങൾ മാത്രം നോക്കി കാലിന്
പൊരുത്തപ്പെടാത്ത ചെരുപ്പുകളാണ് വാങ്ങി ധരിക്കുന്നത്. കഴുത്തു വേദന മുതൽ
കാലുവേദന വരെയുള്ള സകല വേദനകൾക്കും കാരണം ഇതാണെന്നതാണ് സത്യം. കാലുകൾക്ക്
പൊരുത്തമുള്ള ചെരുപ്പുകൾ, കാലുകളുടെ ആരോഗ്യത്തിന് മാത്രമല്ല കഴുത്ത്,
മുതുക്, കാലിലെ എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും വളരെ
അത്യന്താപേക്ഷിതമാണ്. ഹൈഹീൽ ധരിക്കുന്നവർക്ക് അതുകൊണ്ടുള്ള ദോഷഫലങ്ങൾ
ഏറെയാണെന്ന് .
നമ്മുടെ
പാദപദേശം എപ്പോഴും തറയുമായി ഒട്ടിയിരിക്കുന്ന രീതിയിലായിരിക്കണം. എന്നാൽ
ഹീൽഡ് ചെരുപ്പോ ഷൂവോ ധരിക്കുമ്പോൾ കഴുത്തുമുതൽ പാദംവരെയുള്ള എല്ലുകളുടെ
ഷേപ്പ് മാറുന്നു. വളഞ്ഞിരിക്കുന്ന നട്ടെല്ലിനെ അത് ഒന്നുകൂടി വളച്ച്
അതിന്റെ സാധാരണ ഘടനയെ മാറ്റുന്നു. അതിന്റെ ലക്ഷണമായി കഴുത്തുമുതൽ മുതുക്
വരെ വേദനയുണ്ടാവാം. അടുത്തതായി ഹീൽഡ് നൽകുന്ന സമ്മർദ്ദത്താൽ ഇടുപ്പ്,
മുട്ട്, പാദങ്ങൾ എന്നിവയുടെ സന്ധികൾ എന്നിങ്ങനെ എല്ലാറ്റിനും സമ്മർദ്ദം
വർദ്ധിച്ച് ആ എല്ലുകളുടെ തേയ്മാനവും വർദ്ധിക്കുന്നു. മൂന്നാമതായി
കണങ്കാലിന്റെ പ്രദേശത്തിനും കേട് സംഭവിച്ച് അതിന്റെ തുടർച്ചയായി തുടകളിലും
വേദനയുണ്ടാവുന്നു. ഹീൽഡ് ചെരുപ്പുകളുടെ മുൻവശം മിക്കവാറും
കുറുകിയതായിരിക്കും. അതുകൊണ്ട് കാലിന്റെ പെരുവിരൽ ഒരു വശത്തേക്ക് തിരിയും.
അതായത് വലതു കാലിന്റെ പെരുവിരൽ വലതുഭാഗത്തേക്കും ഇടതുകാലിന്റെ പെരുവിരൽ
ഇടതുഭാഗത്തേക്കും തിരിയും. ഒപ്പം
പെരുവിരലിന്റെ
അടുത്ത് വേദനയുണ്ടാക്കുന്ന കട്ടിയും ഉണ്ടാകാം. പിന്നെ സാധാരണ ചെരുപ്പു
പോലും ധരിക്കാൻ കഴിയാത്ത അവസ്ഥയാവും. ഇങ്ങനെ തിരിഞ്ഞു പോയ പെരുവിരലുകളെ
കറക്ഷൻ സർജറി കൊണ്ടും വയർ കൊണ്ടോ കെട്ടിയും മാത്രമേ നേരെയാക്കാൻ
കഴിയുകയുള്ളു. ഹൈഹീലുകൾ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ട് നമ്മുടെ നടിമാർ,
മോഡലുകൾ എന്നിവർ മേൽപ്പറഞ്ഞ ദോഷങ്ങൾ സഹിക്കയാണ്. നമ്മുടെ നടിമാരെയും മറ്റ്
പ്രശസ്തകളേയും അനുകരിച്ചുകൊണ്ട് ഹൈഹീൽഡുകളോട് പ്രേമം പുലർത്തുന്ന
സാധാരണക്കാരായ യുവതികൾ ഇത് ധരിക്കുന്നത്

സാധാരണക്കാരായ യുവതികൾ ഇത് ധരിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. വാഹനം
ഓടിക്കുന്നതുകൊണ്ടോ, മ
വളരെ ശ്രദ്ധിച്ചു വേണം.
വാഹനം ഓടിക്കുന്നതുകൊണ്ടോ, മറ്റ് ശാരീരിക പ്രശ്നങ്ങളാലോ അല്ലാതെ
കഴുത്തുവേദന, നടുവേദന, കാലുവേദന എന്നിവ ഉണ്ടായാൽ അതിന് കാരണംഹൈഹീൽ ചെരുപ്പുകളാവാം
ഹൈഹീൽ
ധരിക്കുന്നത് ഒഴിവാക്കാൻ കഴിയില്ല എന്ന് കരുതുന്നവർ 1 അല്ലെങ്കിൽ 1.5
ഇഞ്ച് ഉയരത്തിൽ കൂടാത്ത ഹീൽഡ് ധരിക്കാൻ ശ്രമിക്കുക. മൂന്നിഞ്ചിൽ കൂടുതൽ
ഉയരമുള്ള ഹീൽ ചെരുപ്പുകൾ എന്നെങ്കിലും ഒരു ദിവസം ഉപയോഗിക്കാം. അതും നടത്തം
അധികം ആവശ്യമില്ലാത്ത സന്ദർഭത്തിലാവുന്നത് നല്ലത്.
പിൻഭാഗത്ത്
"സാപ്' വെച്ച ഹീൽ ചെരുപ്പുകൾ ഒരളവുവരെ സുരക്ഷിതമാണ്. കുതികാലിടറി
വീഴാതിരിക്കാൻ ഇത് സഹായകമാവും. വെവ്വേറെ അളവുകളിലുള്ള ഹീൽഡ് ചെരുപ്പുകൾ
വെച്ചുകൊണ്ട്, ഓരോ ദിവസവും ഓരോന്ന് മാറ്റിമാറ്റി ധരിക്കാം . തുടർച്ചയായി,
മണിക്കൂറുകളോളം ഹീൽ വെച്ച ചെരുപ്പുകൾ ധരിക്കേണ്ടി വന്നാൽ, അവ ഊരിയശേഷം
കാലുകളെ മുന്നിലേക്കും പിന്നിലേക്കും വളയ്ക്കുന്ന വ്യായാമം ചെയ്താൽ പാദങ്ങൾ
റിലാക്സാവും.
ചെരുപ്പിനുള്ളിൽ വെയ്ക്കുന്ന കുഷ്യനുകൾ ലഭ്യമാണ്. ഹീൽഡ് ധരിക്കുമ്പോൾ ഇവ ഉപയോഗിച്ചാൽ ദോഷഫലങ്ങൾ കുറയും.
Comments
Post a Comment