കൂന്തലിനും ചർമ്മത്തിനും പ്രകൃതി നൽകുന്ന സൗന്ദര്യകവചം
കൂന്തലിനും ചർമ്മത്തിനും പ്രകൃതി നൽകുന്ന സൗന്ദര്യകവചം
മുടികൊഴിച്ചിൽ എങ്ങനെ തടയാം?
നെല്ലിക്കയും
നാരങ്ങാനീരും ചേർത്ത് അരയ്ക്കുക. ഈ മിശ്രിതം തലയോട്ടിയിൽ തേച്ച്
പിടിപ്പിക്കുക. ഇത് മുടിക്ക് നീളവും കറുപ്പും നൽകുന്നു.
തുടർച്ചയായി
ഹെന്ന ചെയ്യുന്ന ഒരാളുടെ തലമുടിക്ക് ചുവപ്പുനിറം കിട്ടും ഈ നിറം കൂടുതലായി
കിട്ടാൻ ചിലർക്ക് ആഗ്രഹം ഉണ്ട് അതിന് ചെയ്യേണ്ട കാര്യങ്ങൾ?
ഹെന്ന
നമ്മുടെ മുടിക്ക് ഡെ ആയി ഉപയോഗിക്കാം. ഇതിന്റെ കൂടെ കുറച്ച് വാൾനട്ട്
പേസ്റ്റ് അരച്ചുചേർക്കുക. ഇത് നിങ്ങളുടെ മുടിക്ക് കളർകൂട്ടി നല്ല
കണ്ടീഷനായി കിട്ടുന്നു.
ഹെന്ന ഇടുമ്പോൾ ജലദോഷം വരുന്നു എങ്ങനെ തടയാം?
ഹെന്നയുടെ മിക്സറിൽ രണ്ടുമൂന്നു ഗ്രാമ്പു പൊടിച്ചിട്ടാൽ ജലദോഷം തടയാൻ സാധിക്കും.
ജീവനില്ലാത്ത മുടിയ്ക്ക് എങ്ങനെ തിളക്കം ലഭിക്കും ?
100 ml ലൈറ്റായിട്ടുള്ള ചായയിൽ മുക്കാൽ ടേബിൾസ്പൂൺ വിനാഗിരിയും ചേർത്ത് പുരട്ടുക. മുടിക്ക് നല്ല തിളക്കം കിട്ടും.
മുടിക്ക് ബർഗണ്ടി കളർ എങ്ങനെ വരുത്താം കെമിക്കൽ ഒന്നും ഉപയോഗിക്കാതെ?
രണ്ട്
മൂന്ന് ടീസ്പൂൺ തേയില, ഒരു ടീസ്പൂൺ കാപ്പിപ്പൊടി, കരിങ്ങാലിപ്പൊടി എന്നിവ
തിളപ്പിച്ച് അതിലേയ്ക്ക് രക്തചന്ദനപൊടി ഇട്ടുവയ്ക്കുക. ഈ ചുവന്ന വെള്ളത്തിൽ
ഹെന്നപൗഡർ, രണ്ട് ടീസ്പ്പൂൺ കടുക്എണ്ണ, ഒരു ടീസ്പൺ യൂക്കാലിപ്റ്റസ്റ്റ്
ഇതെല്ലാം മിക്സ് ചെയ്ത് മുടിയിൽ തേച്ച് രണ്ട് മണിക്കൂർ ഇരിക്കുക എന്നിട്ട്
നന്നായി കഴുകുക.
ത്വക്കിലെ ഭംഗിയും ആരോഗ്യവും നില നിർത്തുന്നതെങ്ങനെ?
ദിവസവും
8 മണിക്കൂറെങ്കിലും ഉറങ്ങണം. ഉറക്കം കുറയുന്നതുമൂലം തൊലിയിൽ ചുളിവുകൾ
ഉണ്ടാകുന്നു. ശുദ്ധവായു ഉള്ളിലേക്കു കടന്നുവരുന്നതിനായി ജനൽപാളികൾ
തുറന്നിട്ടുവേണം ഉറങ്ങേണ്ടത്. ത്വക്കിന്റെ പ്രസരിപ്പ് നിലനിർത്താൻ ഇത്
ആവശ്യമാണ്.
സൂര്യരശ്മികൾ ചർമ്മത്തിനേൽക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് എങ്ങനെ പരിഹരിക്കാം?
സൂര്യരശ്മികൾ
നേരിട്ട് ഏൽക്കുന്നത് ചർമ്മത്തിന് നല്ലതല്ല. ചെറുപ്രായം മുതൽതന്നെ സൺക്രീം
ലോഷൻ ഉപയോഗിക്കുക. വൈകുന്നേരം കുളികഴിഞ്ഞാൽ അൽപ്പം വെള്ളമയത്തോടെ തന്നെ
മോയിസ്ചറൈസർ പുരട്ടുക. സൺക്രീം പുരട്ടുമ്പോൾ പുറത്തുപോകുന്നതിന് അരമണിക്കൂർ
മുമ്പ് പുരട്ടണം. പുറത്തുപോയാലും ഈ ലോഷൻ നമ്മൾ കരുതിയിരിക്കണം. ഇടവിട്ട്
എല്ലാ രണ്ട് മണിക്കൂറിലും ഇത് പുരട്ടണം .
പാൽകൊണ്ട് ചർമ്മത്തിനെ എങ്ങനെ സംരക്ഷിക്കാം?
കാൽസ്യം
കൂടുതൽ അടങ്ങിയിരിക്കുന്നത് പാലിലും പാൽഉൽപ്പന്നങ്ങളിലുമാണ്. പാൽ നല്ലൊരു
ക്ലെൻസർ ആണ്. പുറത്തുപോകുന്നതിനുമുമ്പ് പാൽ വച്ച് നന്നായി മസാജ് ചെയ്തതിനു
ശേഷം തുടയ്ക്കുകയാണെങ്കിൽ വൃത്തിയായികിട്ടുകയും ചർമ്മം മൃദുലവും മിനുസവും
ആയികിട്ടും. പാലും ഉപ്പും ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ
ചർമ്മത്തിന് പുഷ്പദളത്തിന്റെ മാർദ്ദവവും പട്ടു പോലെ മിനുസവും കിട്ടും.
മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ നമുക്ക് എത്ര പരിധി വരെ മാറ്റാൻ സാധിക്കും?
പ്രായമാകുമ്പോൾ
ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ചുളിവുകൾ
പ്രത്യക്ഷപ്പെടുന്നത്. സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ചർമ്മത്തിന്
നല്ലതല്ല. ചെറുപ്രായം മുതൽ സൺക്രീം ലോഷൻ ഉപയോഗിക്കുക. ഏതു പാക്കും ക്രീമും
മുഖത്ത് 20 മിനിട്ടിൽ കൂടുതൽ വയ്ക്കാൻ പാടില്ല. മുട്ട കൊണ്ടുള്ള ക്രീമുകൾ
ഉപയോഗിച്ച് ചുളിവുകൾ മാറ്റാം. വെള്ളരിക്ക ജ്യൂസ്, മുട്ടയുടെ വെള്ള,
നാരങ്ങാനീര്, ബാന്റി, സോഡിയം ബെൻസ് ഓയിൽ ഇവയെല്ലാം മിശ്രിതം പോലെ ആക്കുക.
ഇത് ഫ്രിഡ്ജിൽ വച്ച് ആവശ്യംപോലെ ഉപയോഗിക്കുക
Comments
Post a Comment