നല്ല കാൽ പാദങ്ങൾക്ക്
നല്ല കാൽ പാദങ്ങൾക്ക്
* നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് ശ്വസിക്കാൻ അവസരം നൽകുക.
* പാദരക്ഷകൾ ധരിക്കാതെ ദിവസവും കുറെ സമയമെങ്കിലും നടക്കുക.
* കഴിയുന്നതും ഫ്ളാറ്റ് ഹീൽസുള്ള പാദരക്ഷകൾ ധരിക്കുക.
* ഓപ്പൺ ലതർ ഷൂസ് സാൻഡൽസ് തുടങ്ങിയവ ഉപയോ ഗിക്കുന്നതാണ് നല്ലത്.
* അഞ്ച് സെന്റീമീറ്ററിൽ കൂടുതൽ ഹീൽസുള്ള ഷൂസ് ഉപയോ ഗിക്കരുത്.
* പാദരക്ഷകൾ വൈകുന്നേരങ്ങളിൽ വാങ്ങുക.
* കാൽപ്പാദത്തെക്കാൾ ഒരിഞ്ച് നീളമുള്ള പാദരക്ഷകൾ വാങ്ങുക.
* പ്ലാസ്റ്റിക്ക് ഷൂസ് വാങ്ങരുത്.
* ഇടുങ്ങിയ പാദരക്ഷകൾ കൂടുതൽ സമയം ധരിക്കരുത്. ഇവ രക്തയോട്ടത്തെ മന്ദീഭവിപ്പിക്കും.
വേനലിനെ ചെറുക്കാൻ 18 കൽപ്പനകൾ
1.
സാധാരണയായി വേനൽക്കാലത്ത് ചൂട് കൂടുതലായിരിക്കുമെന്നതുകൊണ്ട് രാവിലെ
പത്തുമുതൽ വൈകിട്ട് നാലുമണിവരെ ശരീരത്തിന് വെയിലേൽക്കാതിരിക്കാൻ പ്രത്യേകം
ശ്രദ്ധിക്കുക.
2. ക്ഷീണമുണ്ടാവുമ്പോൾ കണ്ണുകളിൽ റോസ് വാട്ടർ തളിക്കുക. നവോന്മേഷം വീണ്ടെടുക്കാം.
3.
തണ്ണിമത്തൻ ജ്യൂസിനൊപ്പം അൽപ്പം ചെറുനാരങ്ങാനീര്, പുതിനയില, തേൻ എന്നിവ
ചേർത്ത് കുടിക്കുക. വേനൽചൂടിനെ അതിജീവിക്കാനുള്ള ബെസ്റ്റ് ജ്യൂസാണിത്.
4. വാട്ടർകൂളറിൽ രാമച്ചവേര് വെച്ചാൽ കാറ്റിന് കുളിർമ്മയും നല്ല സുഗന്ധവുമുണ്ടാവും.
5. ലൈറ്റുകൾ, കമ്പ്യൂട്ടർ, സ്റ്റീരിയോ, ടി.വി. എന്നീ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഓഫ് ചെയ്ത് വെച്ചാൽ മുറിയിലെ അനാവശ്യമായ ചൂട് കുറയും.
6. നിത്യവും ഭക്ഷണത്തിൽ പാവയ്ക്കാ ഉൾപ്പെടുത്തിയാൽ വേനൽക്കാലത്ത് സർവ്വസാധാരണമായിട്ടുണ്ടാവുന്ന ഉദരസംബന്ധമായ ഇൻഫെക്ഷനുകളെ തടയാം .
7.
ടൂവീലറിൽ പതിവായി യാത്രചെയ്യുന്നവർ വീട്ടിൽ തിരിച്ചെത്തിയാലുടൻ അൽപ്പം
തൈരും തേനും കുഴച്ച് മുഖത്ത് പുരട്ടിയാൽ മുഖചർമ്മം കറുക്കുകയില്ല.
8. ചെറുനാരങ്ങാനീരിനോടൊപ്പം പഞ്ചസാരയ്ക്ക പകരം ഉപ്പു ചേർത്ത് കുടിച്ചാൽ ദാഹം ശമിക്കും.
9. ദിവസവും ഒരു കപ്പ് പാൽ കുടിച്ചാൽ ഉഷ്ണത്താൽ ശരീരത്തിലുണ്ടാവുന്ന അസ്വസ്തത കുറയും.
10. തൈര് പാത്രത്തിൽ ഒരു ചെറിയ കഷണം തേങ്ങാ ഇട്ടുവെച്ചാൽ തൈര് അധികം പുളിക്കാതിരിക്കും .
11. ചെടിച്ചട്ടിയിലെ ചെടികൾക്ക് വെള്ളമൊഴിച്ച ശേഷം മണ്ണ് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടിവെച്ചാൽ ചെടിയിൽ ഈർപ്പം നിലനിൽക്കും.
12.
കിടക്കമുറി കുളിർമ്മയുള്ളതാക്കാൻ ഒരു പൊടിക്കെ. ഫാനിൽ ഒരു ഈറൻ തുണി (കൊടി)
കെട്ടിയിട്ട് ഫാൻ ഓൺ ചെയ്യുക. മുറിക്കുള്ളിൽ കുളിര് പടരും.
13.
ടെറസ്സിൽ ചെടികൾ വെച്ചാൽ വീടിനകത്ത് കുളിർമ്മയുണ്ടാവും. 14. ഇഡ്ഡലിക്കും
ദോശയ്ക്കുമുള്ള മാവ് അരച്ച ഉടൻ തന്നെ ഫ്രിഡ്ജിൽ എടുത്തുവെയ്ക്കുക.
ആവശ്യത്തിനുള്ള മാവുമാത്രം എടുത്ത് പുളിപ്പിച്ചാൽ മാവ് ഈ വേനൽക്കാലത്ത്
നാലുദിവസംവരെ പുളിക്കാതിരിക്കും.
15. വീട്ടമ്മമാർ കൂടുതൽ ആയാസമുള്ള ജോലികൾ അതിരാവിലെയോ വൈകിട്ടോ ചെയ്യുക.
16. വിയർപ്പ് കുരു, ഉഷ്ണക്കുരു എന്നിവയിൽ പന നൊങ്കിന്റെ മാംസഭാഗംകൊണ്ട് തേച്ചാൽ കുരുക്കൾ പെട്ടെന്ന് മാറും.
17. വിയർപ്പുകുരു വന്നാൽ കുളിക്കുന്നതിനുമുമ്പായി മോര് തടവി ഉണങ്ങിയശേഷം കുളിച്ചാൽ വിയർപ്പുകുരു ഉണ്ടാവില്ല.
18. വേനൽക്കാലത്ത് വീട്ടിലെ ചെടികൾക്ക് നിർബന്ധമായും വൈകുന്നേരങ്ങളിലും വെള്ളം ഒഴിക്കണം.
Comments
Post a Comment