സീരിയൽ നടി ഷഫ്‌നയുടെ വിശേഷങ്ങൾ Malayalam TV serial actress Shafna Sajin
സുന്ദരം ഈ തിരിച്ചുവരവ്
ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്ക് എത്തുമ്പോൾ ഷഫ്നയുടെ മനസിൽ ഒരായിരം ആശങ്കകളുണ്ടായിരുന്നു. കിട്ടുന്നത് നല്ലൊരു റോൾ ആണെങ്കിൽ കൂടിയും അഭിനയഭാവി എന്താകുമെന്ന് പലവട്ടം പലരും ഷഫ്‌നയോട് തന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും വകവയ്ക്കാതെ പ്രേക്ഷകരുടെ സുന്ദരിയാകാൻ തന്നെയായിരുന്നു തീരുമാനം. ഇന്നിപ്പോൾ ആ തീരുമാനം തെറ്റിയിട്ടില്ലെന്ന് ഷഫ്നയ്ക്കും ഉറപ്പായി. വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തിയ ഷഫ്‌ന വിവാഹം കഴിഞ്ഞതോടെ പിന്നെ അധികം സിനിമയിലേക്ക് എത്തിയില്ല. പക്ഷേ, സിനിമ നൽകിയതിനനേക്കാളം വലിയ അംഗീകാരമാണിപ്പോൾ സീരിയലിലൂടെ കിട്ടുന്നത്. ബാക്കി വിശേഷങ്ങൾ ഷഫ്ന തന്നെ പറയട്ടെ.
സുന്ദരിയിലേക്കുള്ള അവസരം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു എന്നെ തേടിയെത്തിയത്. വിവാഹം കഴിഞ്ഞ് സത്യത്തിൽ ഞാൻ ഒരു വർഷത്തോളം വെറുതെയിരിക്കുകയായിരുന്നു.ആദ്യം കോൾ വന്നപ്പോൾ എന്തു കൊണ്ടോ ചെയ്യാൻ താത്പര്യം തോന്നിയിരുന്നില്ല. പിന്നീട് വീണ്ടും ഗാഥ എന്റെ അടുക്കലേക്ക് തന്നെ വന്നപ്പോൾ തട്ടി കളഞ്ഞില്ല. സിനിമയിൽ നിന്നും സീരിയലിൽ വരുമ്പോഴുണ്ടാകുന്ന ടെൻഷൻ ആദ്യം ഉണ്ടായിരുന്നു. പക്ഷേ, റേറ്റിംഗിൽ മുന്നേറിയപ്പോൾ ആ ടെൻഷൻ മാറി. ഇതിലേക്ക് ക്ഷണിക്കുമ്പോഴേ അണിയറ പ്രവർത്തകർ എന്നോട് പറഞ്ഞാരു കാര്യം ഇതാണ് ഹീറോന്നുമില്ല. മെയിൻ റോൾ തന്നെയാണ് ഷഫയ്ക്ക്. കരിയറിൽ എന്തു കൊണ്ടും ഒരു ബ്രേക്കാകും എന്നും. അതിപ്പോ യാഥാർത്ഥ്യമായിരിക്കുകയാണ്. എന്റെ കഥാപാത്രത്തിലൂടെ തന്നെയാണ് കഥ മുഴുവൻ മുന്നോട്ട് പോകുന്നത്. മാത്രവുമല്ല ഇപ്പോൾ ഡബിൾ റോളാണ് താനും.
ഈ തിരിച്ച് വരവ് അനിവാര്യം
വിവാഹം കഴിഞ്ഞ് ഒരു വർഷം ഒന്നും ചെയ്യാതെ മടി പിടിച്ചിരുന്നിട്ടുണ്ട്. അതിനിടയിൽ അഭിനയം നിർത്തിയെന്നൊക്കെ വാർത്തകൾ വന്നിരുന്നു. പലരും വിളിക്കാനും മടിച്ചു. സത്യം അതാണ്. പക്ഷേ, വീണ്ടും സീരിയലിൽ നിന്ന് തുടങ്ങാനായിരുന്നു യോഗം. സുന്ദരി എനിക്ക് ബ്രേക്ക് തന്നെയായിരുന്നു നൽകിയത്. അഭിനയ ജീവിതത്തിൽ വലിയൊരു പബ്ലിസിറ്റി ഗാഥയിലൂടെ കിട്ടി. ഇത്രയും ശ്രദ്ധ കിട്ടുന്ന വേഷമൊന്നും എനിക്ക് സിനിമയിൽ കിട്ടിയിട്ടുണ്ടായിരുന്നില്ല. അതിന്റെ സന്തോഷം തീർച്ചയായും ഉണ്ട്.
ഗാഥ എന്ന എന്റെ കഥാപാത്രം വളരെ സാധാരണക്കാരിയായ ഒരു പെൺകുട്ടിയാണ്. കുടുംബം നോക്കുന്നതിൻവേണ്ടി പാതി വഴിയിൽ പഠനം വരെ ഉപേക്ഷിക്കേണ്ടി വന്നു. അച്ഛന് അപകടം പറ്റുന്നതോടെ അച്ഛൻ ചെയ്തിരുന്ന കണ്ടക്ടർ ഡ്യൂട്ടി ഏറ്റെടുക്കേണ്ടി വരുന്നു. പിന്നീട് അമ്മ മരിക്കുന്നു. അതു കഴിഞ്ഞ് കുറേ ജോലികൾ ചെയ്തിട്ടുണ്ട്. പെട്രോൾ പമ്പിലും തട്ടകടയിലും ഒക്കെ നിന്നിട്ടുണ്ട്. എല്ലാം കുടുംബം നോക്കുന്നതിന് വേണ്ടി. സത്യത്തിൽ ഇതുവരെ പറഞ്ഞിരുന്ന കഥ മുഴുവൻ ഇപ്പോൾ മാറുകയാണ്.
ഗാഥയും ആനിയും നേർക്കുനേർ
ഇനി ഡബിൾ റോളിലാണ് കഥ മുന്നോട്ട് പോകുന്നത്. ആനി എന്ന കഥാപാത്രം ഏറെ സസ്പെൻസ് നിറഞ്ഞ ഒന്നാണ്.ആനി ആരാണ്, എന്താണെന്നൊന്നും ആദ്യം എനിക്കും അറിയില്ലായിരുന്നു. കഴിഞ്ഞ ഷെഡ്യൂളിന് ചെല്ലുമ്പോഴാണ് ആനിയെപ്പറ്റി ഞാനറിയുന്നത്. രണ്ട് കഥാപാത്രങ്ങളും ഏറെ വ്യത്യസ്തമാണ്. ഒന്ന് വളരെ സോഫ്റ്റായിട്ടുള്ള ആളാണെങ്കിൽ മറ്റേയാൾ വളരെ ബോൾഡ് ആയിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് ഡബിൾ റോൾ ഭയങ്കര ചലഞ്ചിംഗാണ്. ഗാഥ വളരെ പാവവും അടക്കവുമുള്ള കുട്ടിയാണെങ്കിൽ ആനി കുറച്ച് മാഡേണും ബോൾഡുമായിട്ടാള കഥാപാത്രമാണ്. ആനിയെ ചെയ്യുമ്പോൾ പലപ്പോഴും ഗാഥയുടെ മാനറിസങ്ങൾ കയറി വരും. അപ്പോഴൊക്കെ പ്രൊഡ്യൂസർ പറയും നീ ഗാഥയെ വിട്.. ഇത് ആനിയാണ് എന്നൊക്കെ. പക്ഷേ, ഇത്രയും നാളും ചെയ്ത ഗാഥയുടെ മാനറിസങ്ങൾ പെട്ടെന്നൊന്നും മാറില്ലല്ലോ. ആനിയായി കുറച്ച് സമയം നിന്നാലും കാമറയ്ക്ക് മുന്നിൽ ചിലപ്പോഴൊക്കെ ഞാൻ ഗാഥ ആകും. പിന്നെ, വീണ്ടും കുറച്ച് ഗ്യാപ് എടുത്ത ശേഷമാകും ആനിയായി തുടരുക. എല്ലാവരുടേയും സപ്പോർട്ട് കിട്ടുന്നതുകൊണ്ട് കുഴപ്പമില്ലാതെ കൊണ്ട് പോകാൻ കഴിയുന്നു.
സ്നേഹം എന്നും വേണം
പ്രേക്ഷകർക്ക് ഞാൻ ഷഫ്നയല്ല, ഗാഥയാണ്. പുറത്തിറങ്ങുമ്പോൾ അത് ശരിക്കും മനസിലാകും. പലരും പറയാറുണ്ട് ദേ ഗാഥ പോകുന്നു. ഒരു സെൽഫി എടുത്തോട്ടെ എന്നൊക്കെ ചോദിക്കും. ചിലർ വന്ന് പരിചയപ്പെടാറുമുണ്ട്. ആനി വന്നതോടെ വാട്സ് ആപ്പിലൊക്കെ സുഹൃത്തുക്കൾ എനിക്ക് മെസേജ് ഇട്ടിരുന്നു. നന്നാകുന്നുണ്ടെന്ന്. അഭിപ്രായങ്ങളൊക്കെ പറയുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്. രണ്ട് കഥാ പാത്രങ്ങളേയും മികച്ചതാക്കാൻ ഈ പ്രതികരണത്തിലൂടെ സാധിക്കും. പക്ഷേ, എല്ലാവരുടേയും ഇഷ്ടകഥാപാത്രം ഗാഥയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും ഈ സ്നേഹം എന്നോടു കാട്ടണമെന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. ഇതിനിടയിൽ ഒരുപാട് ഓഫറുകളൊക്കെ വരുന്നുണ്ടെങ്കിലും ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഡബിൾ റോൾ കൂടിയായതോടെ കൂടുതൽ തിരക്കിലായി. ഇനിയെന്തായാലും ഇത് കഴിഞ്ഞിട്ടേയുള്ള അടുത്ത പ്രോജക്ട്. നല്ലൊരെണ്ണം ചെയ്യണമെന്നാണ് ആഗ്രഹം. അതോടൊപ്പം ജീവിതവും ആസ്വദിക്കണം. ഓടി നടന്നൊന്നും അഭിനയിക്കണമെന്ന് ആഗ്രഹമില്ല.
പ്രണയം ഞെട്ടിച്ചു.
പ്രണയ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമായി. സജിൻ മെഡിക്കൽ റെപ്പാണ്.തൃശൂർ അന്തിക്കാടാണ് പുള്ളിക്കാരന്റെ സ്ഥലം. വളരെ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ് ഞങ്ങളിപ്പോൾ. 15 ദിവസത്തോളം ഞാൻ തിരുവനന്തപുരത്ത് ഷൂട്ടിന് വരാറുണ്ട്. ബാക്കി ദിവസങ്ങളൊക്കെ അന്തിക്കാടാണ്. നീണ്ടനാളത്തെ പ്രണയശേഷമായിരുന്നു ഞങ്ങൾ ഒന്നിച്ചത്. സത്യത്തിൽ വിവാഹശേഷമാണ് പ്രണയകാലം എന്നു പറയാം. ഇനിയെന്ത് എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. പണ്ടും ഭാവി പരിപാടികളെ കുറിച്ച് തീരുമാനിക്കുന്ന സ്വഭാവം എനിക്കില്ല. എല്ലാം വരുന്ന പോലെ വരട്ടെ.
ശരിക്കും സുന്ദരി
വിവാഹത്തിനു ശേഷം എല്ലാവരും പറയുന്നുണ്ട് രൂപത്തിൽ മാറ്റം വന്നുവെന്ന്. സത്യത്തിൽ രൂപത്തേക്കാൾ എന്റെ മനസിലാണ് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. പഴയതിനേക്കാൾ ബോൾഡാണ് ഞാനിപ്പോൾ. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കും ഷൂട്ടിംഗ് ലൊക്കേഷനിലേക്കു മൊക്കെ ഞാൻ തനിയെ തന്നെയാണ് പോകുന്നത്. മുമ്പായിരുന്നെങ്കിൽ അതിനൊക്കെ എനിക്ക് വീട്ടുകാരുടെ സപ്പോർട്ട് വേണമായിരുന്നു.സ്വഭാവത്തിലും കുറച്ച കൂടി പക്വത വന്നു. അതുപോലെ തന്നെ അഭിനേത്രി എന്ന നിലയിൽ കുറച്ച് കൂടി മെച്ചപ്പെടണമെന്ന് എനിക്ക് തന്നെ തോന്നി.അതിന്റെ ഭാഗമായിട്ടുള്ള മാറ്റങ്ങളിലാണിപ്പോൾ.
malayalam serial actress shafna personal details.tv serial actress shafna private photos, actress Shafna Nizam with her husband sajin family pics.actress Shafna Nizam cast and religion.Santhanam serial actor Sajin family
Comments
Post a Comment