സാന്ത്വനം വീട്ടിലെ മരുമകൾ അഞ്ജലിയുടെ വിശേഷങ്ങൾ -Santwanam serial Actress Gopika Interview
അഭിനയം എന്താണെന്ന് പോലും അറിയാത്ത പ്രായത്തിലാണ് ഗോപിക സിനിമയിലെത്തിയത്. ബാല താരമായി തിളങ്ങിയെങ്കിലും എന്നെങ്കിലുമൊരിക്കൽ നായികയായി തിരികെയെത്തുമെന്നോ കൈയടികൾ സ്വന്തമാക്കുമെന്നോ അവൾ മനസിൽ കരുതിയിരുന്നില്ല. പതിയെ അഭിനയം വിട്ട് പഠനത്തിന്റെ തിരക്കുകളിലേക്കായി ശ്രദ്ധ. ഒടുവിൽ, പഠിച്ച് ഡോക്ടറായപ്പോഴേക്കും ഗോപികയെ തേടി പിന്നെയും അവസരങ്ങളെത്തി. ഇത്തവണ പക്ഷേ, മിനിസ്റ്റീനായിരുന്നു തട്ടകമെന്ന് മാത്രം.
"സാന്ത്വനം' വീടിനെയും മരുമകൾ അഞ്ജലിയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോൾ ഗോപികയും ഹാപ്പിയാണ്. "ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതൊക്കെ. എല്ലാവരും നല്ല അഭിപ്രായം പറയുന്നു, നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ പറ്റി, അങ്ങനെ സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ അമ്മ ഈ സീരിയലിന്റെ തമിഴ് സ്ഥിരമായി കാണുമായിരുന്നു. ഇങ്ങനെയൊരു അവസരം വന്നപ്പോൾ നന്നായി പെർഫോം ചെയ്യാനുള്ള അവസരമുണ്ടെന്ന് അമ്മയാണ് ആദ്യം പറഞ്ഞത്. അതിലെ മുല്ല എന്ന കഥാപാത്രത്തെ കണ്ടിട്ടുണ്ടെങ്കിലും ഇമിറ്റേറ്റ് ചെയ്യാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിപ്പോൾ സ്വന്തം രീതിക്ക് ചെയ്യാൻ കഴിയുന്നതിന്റെ സംതൃപ്തിയുണ്ട്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതിന്റെ സന്തോഷം വേറെയും. അഞ്ജലിയെ പ്രേക്ഷകർ ഹൃദയത്തിലാണ് സ്വീകരിച്ചത്'. ഗോപിക മനസുതുറക്കുന്നു.
അഞ്ജലി കൃട്ടാണ്, ഗോപികയും
അഞ്ജലിയെ കുറിച്ച് കേട്ടപ്പോൾ തന്നെ ഇഷ്ടമായി. പക്ഷേ, അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോയെന്ന കാര്യത്തിൽ സംശയമായിരുന്നു. തുടക്കത്തിൽ നല്ല ബബ്ലിയായിട്ടുള്ള കഥാപാത്രമായിരുന്നു. ഇപ്പോൾ കുറച്ച് കരച്ചിലും വാശിയും ദേഷ്യവുമൊക്കെയാണ് കക്ഷിക്ക്. ഇതിന് മുന്നേ ചെയ്തതൊക്കെ പാവം കഥാപാത്രങ്ങളാണ്. "കബനി'യിൽ ശോകനായികയായിട്ടായിരുന്നു. പക്ഷേ, അഞ്ജലി അതിൽ നിന്നൊക്കെ വ്യത്യസ്തയാണ്. എല്ലാ ഇമോഷൻസും നന്നായി കാണിക്കാൻ പറ്റന്നുണ്ട്. സാധാരണ ഒരു പെൺകുട്ടിക്ക് ഉണ്ടാകുന്ന എല്ലാ ഫീലിംഗ്സും കാണിക്കുന്നുണ്ട്. എനിക്കും ഒത്തിരിയിഷ്ടമുള്ള കഥാപാത്രമാണ് അഞ്ജലി.
ഞാൻ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. അതുപോലെയാണ് ശരിക്കുള്ള അഞ്ജലിയും. ഇപ്പോൾ കഥയിൽ കുറച്ച് മാറ്റങ്ങൾ വന്നതുകൊണ്ടാണ് സങ്കടം അഭിനയിക്കേണ്ടി വരുന്നത്. എന്റെ സുഹൃത്തുക്കളൊക്കെ പറയാറുണ്ട് നിനക്ക് പറ്റിയ കഥാപാത്രത്തെ കിട്ടിയത് ഇപ്പോഴാണെന്ന്. ലൊക്കേഷനിലായാലും എപ്പോഴും കലപിലസംസാരിക്കുന്നയാളാണാൻ. ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റില്ല. എപ്പോഴും ലൈവായി നിൽക്കാനാണ് ഇഷ്ടം. ഓടി നടക്കും. എല്ലാവരോടും വർത്തമാനം പറഞ്ഞിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ടാകാം ആക്ഷൻ പറയുമ്പോഴും വലിയ ടെൻഷനില്ലാതെ കാമറയ്ക്ക് മുന്നിൽ പോയി നിൽക്കാൻ പറ്റുന്നത്. എല്ലാവരും നമുക്കറിയുന്ന ആൾക്കാരാണല്ലോ. ഷോട്ട് റെഡിയായി എന്ന് പറയുമ്പോൾ പോയി അഭിനയിക്കുകയും തിരികെ വന്ന് ഒറ്റയ്ക്കിരിക്കാനും എനിക്ക് പറ്റാറില്ല. ലൊക്കേഷൻ കംഫർട്ടായതുകൊണ്ടാണ് അഭിനയം എളുപ്പമാകുന്നത്.
വീണ്ടുമെത്തിയ ദൈവനിയോഗം
സ്വപ്നം സഫലമാകുമ്പോഴുണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോൾ തോന്നുന്നത്. ഏതൊരു ആർട്ടിസ്റ്റം കൊതിക്കുന്ന അവസരമാണിത്. ചിപ്പി ചേച്ചിയാണ് ഈ സീരിയൽ നിർമ്മിക്കുന്നത്. ഒരു വർഷം മുന്നേ ഞാൻ അവരുടെ പ്രൊഡക്ഷൻസിന്റെ ഒരു ഓഡിഷനിൽ പങ്കെടുത്തിരുന്നു. കബനിയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് വാനമ്പാടിയുടെ കൺട്രോളർ ചിപ്പിചേച്ചിയുടെ പ്രൊഡക്ഷൻസിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ പറയുന്നത്. അന്ന്
ഞാനും അനിയത്തിയുമുണ്ട്. പക്ഷേ, ഞങ്ങൾ ഡേറ്റില്ലെന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞതാണ്. പക്ഷേ ആ ചേട്ട ൻ തന്നെയാണെന്ന് പങ്കെടുക്കൂവെന്ന് പറഞ്ഞ് നിർബന്ധിച്ചത്. അതിൽ അവസരം കിട്ടി. പക്ഷേ, അപ്പോഴേക്കും കബനിയുടെ ഷൂട്ട് തുടങ്ങിയിരുന്നു. അങ്ങനെ അന്നന്റെയ്യാൻ പറ്റിയില്ല. നല്ലൊരവസരം വന്നിട്ട് വിട്ടുകളഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി. കബനി കഴിഞ്ഞ സമയത്ത് വീണ്ടും അതേ അവസരം വന്നു. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ലോക് ഡൗൺ സമയത്ത് പല ഓഫറുകളും സീരിയലിൽ നിന്ന് വന്നിരുന്നു. ഏത് ചെയ്യണമെന്ന് ആലോചിക്കുന്ന സമയത്താണ് ഇതിയോഗം പോലെ വീണ്ടുമെത്തിയത്. കഥ കൊണ്ടും ടീം കൊണ്ടും പ്രൊഡക്ഷൻ കൊണ്ടും സാന്ത്വനം അടിപൊളിയാണ്.
ഡോക്ടറാണ്, നായികയും
എന്റെ പ്രൊഫഷൻ അഭിനയമാണോ ഡോക്ടറാണോയെന്ന് ചോദിച്ചാൽ കുഴയും. പഠിച്ചത് ബി.എ.എം.എസ് ആണ്. കോഴ്സ് കഴിഞ്ഞിട്ട് രണ്ട് വർഷമായി. പക്ഷേ, പ്രാക്ടീസൊന്നും ചെയ്യുന്നില്ല. പഠിച്ച് കഴിഞ്ഞ് പി.ജിക്ക് പ്രിപ്പയർ ചെയ്യുന്ന സമയത്താണ് കബനിയിലേക്ക് വിളിക്കുന്നത്. ആദ്യം അവസരം വന്നത് അനിയത്തിക്കാണ്. "കബനി'യിലെ പത്മിനിയെന്ന കുറുമ്പും കുസൃതിയുമൊക്കെയുള്ള കഥാപാത്രത്തെയാണ് അവൾക്ക് കിട്ടിയത്.
ആ സമയത്ത് എന്റെ കാര്യത്തിൽ അഭിനയമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ല. പഠിത്തം കഴിഞ്ഞു, ഇനി ജോലി എന്നരീതിക്കായിരുന്നു കണക്കുകൂട്ടലുകളെല്ലാം. കബനി ടീം അനിയത്തിയുടെ ഫോട്ടോസ് അയക്കാൻ പറഞ്ഞപ്പോൾ അച്ഛന്റെ ഫോണിൽ കിടന്നഫോട്ടോസ് അയച്ചുകൊടുത്തു. അതിൽ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോസുമുണ്ടായിരുന്നു. അതുകണ്ടിട്ടാണ് എന്നെ കബനിയാകാൻ ക്ഷണിക്കുന്നത്. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു തിരിച്ചു വരവ് സംഭവിച്ചതെന്ന് പറയാം. കബനിയ വിഷമിപ്പിച്ചാൽ തിരിച്ചു ചോദിക്കുന്ന കഥാപാത്രമാണ് അതിലെ പത്മിനി. ജീവിതത്തിലും ഞങ്ങൾ അങ്ങനെയാണ്. അവൾ തന്നെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടും. എപ്പോഴും കൂടെ നിൽക്കുന്ന ആള് മൂന്ന് വയസിന്റെ വ്യത്യാസമുണ്ടെങ്കിലും കൂട്ടുകാരെപോലെയാണ് ഞങ്ങൾ. എം ടെക്കിന് പഠിക്കുകയാണ് കക്ഷിയിപ്പോൾ. അനിയത്തിയെ വിട്ടിട്ട് ഇപ്പോൾ ഒറ്റയ്ക്ക് ചെയ്യുന്ന സീരിയലാണിത്.
ലാലേട്ടന്റെ മക്കളാണ് ഞങ്ങൾ
അഭിനയത്തെ കുറിച്ച് ഒന്നുമറിയാത്ത പ്രായത്തിലാണ് സിനിമയിലെത്തിയത്. "ശിവ'ത്തിൽ ബിജുമേനോന്റെ മകളായിട്ടാണ് അഭിനയിച്ച തുടക്കം കുറിച്ചത്. ഓഡിഷൻ ഒന്നും ഇല്ലാതെയാണ് അന്നെത്തിയത് എന്നതായിരുന്നു വലിയൊരു ഭാഗ്യം. അന്ന് അച്ഛനും അമ്മയുമായിരുന്നു അഭിനയം ഇഷ്ടപ്പെട്ടിരുന്നവർ. ആറ് സിനിമകളിൽ അഭിനയിച്ചു. പത്തിൽ പഠിക്കുമ്പോഴാണ് സീരിയലിൽ ആദ്യമായി അഭിനയിക്കുന്നത്, അമ്മത്തൊട്ടിൽ. അതുകഴിഞ്ഞ് പഠിത്തത്തിലായി മുഴുവൻ ശ്രദ്ധയും. ഇത് മൂന്നാമത്തെ സീരിയലാണ്. "കബനി'യിലൂടെയാണ് ടൈറ്റിൽ വേഷം ചെയ്തു തുടങ്ങിയത്. അനിയത്തിയും ഞാനും അതിലും ഒന്നിച്ചു.
ഇപ്പോഴും പലരും ചോദിക്കാറുണ്ട് ലാലേട്ടന്റെ മകളായിട്ട് അഭിനയിച്ച കുട്ടിയല്ലേയെന്ന്. ഇത്രയും വർഷം കഴിഞ്ഞിട്ടും അങ്ങനെ കേൾക്കുമ്പോൾ സന്തോഷമുണ്ട്. അതിന് വി .എം വിനുസാറിനോടാണ് നന്ദി പറയുന്നത്. അദ്ദേഹ ബാലേട്ടനിൽ അവസരം തരുന്നത്. അന്നത്തെ ആ മുഖം മാറിയിട്ടില്ല. ഉയരം വച്ചെന്ന് മാത്രമേയുള്ളുവെന്ന് പലരും പറയാറുണ്ട്. ഞാനും അനിയത്തിയും ഒന്നിച്ചായിരുന്നു അതിലും അഭിനയിച്ചത്.
തിരിച്ചു വന്നപ്പോൾ കബനിയിലും അവൾക്കൊപ്പം അഭിനയിക്കാൻ പറ്റിയത് വലിയ ഭാഗ്യമായി. സാന്ത്വനത്തിൽ ഞങ്ങൾ ഒന്നിച്ചില്ലെങ്കിലും എന്റെ കൂടെകക്ഷിയും ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. അതാണ് സമാധാനം.
ശിവാഞ്ജലി ട്രെൻഡിംഗാണ്
ലൊക്കേഷൻ അടിപൊളിയാണ്. ആദ്യ ദിവസമാക്ക എനിക്ക് നല്ല ടെൻഷനായിരുന്നു. എനിക്ക് പരിചയമില്ലാത്ത ലൊക്കേഷനും വീട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ വിഷമവുമൊക്കെയായി ആകെയൊരു അവസ്ഥയായിരുന്നു. പക്ഷേ, ലൊക്കേഷനിൽ എല്ലാവരും ചേർന്ന് അത മാറ്റിയെടുത്തു. അച്ഛനായിട്ട് അഭിനയിക്കുന്ന യതി അങ്കിളും അമ്മയായിട്ട് വരുന്ന ദിവ്യ ചേച്ചിയുമൊക്കെ നല്ലകെയറിംഗും സ്നേഹവുമാണ്. സംവിധായകൻ ആദിത്യൻ സാറിനെ കുറിച്ച് പറയാതിരിക്കാനാകില്ല. നമ്മൾ എത്രതെറ്റിച്ചാലും വഴക്ക് പറയില്ല. വളരെ കൂളാണ്. ആർട്ടിസ്റ്റ് ഒരിക്കലും ടെൻഷനാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കും. അതുപോലെ, ചിപ്പി ചേച്ചിയും നല്ല കൂട്ടാണ്. നന്നായി ചെയ്യുമ്പോഴൊക്കെ വിളിച്ച് അഭിനന്ദിക്കാൻ ചേച്ചി മടിക്കില്ല. എല്ലാവർക്കും ഇഷ്ടമാണ് ഗോപികയുടെ പെർഫോമൻസ് എന്ന് പറഞ്ഞു രഞ്ജിത്തസാർ ഒരിക്കൽ മെസേജിട്ടു. അവാർഡിട്ടിയതു പോലെയായിരുന്നു ആ വാക്കുകൾ. ഞാൻ നന്നായി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രമുള്ളതല്ല. ഫുൾ ക്രൂവിനാണ്. കാമറയ്ക്ക് മുന്നിലും പിന്നിലും നിൽക്കുന്ന ഓരോരുത്തരോടും അതിന്റെ കടപ്പെട്ടിരിക്കുന്നു.
ചിപ്പി ചേച്ചിയായാലും രഞ്ജിത്ത് സാറായാലും നമ്മൾ ഹാപ്പിയല്ലേയെന്ന് എപ്പോഴും ഉറപ്പു വരുത്തും. നമ്മൾ കoഫർട്ട് ആയില്ലെങ്കിൽ നമ്മുടെ നൂറ് ശതമാനം കൊടുക്കാനാവില്ലല്ലോ. അതുകൊണ്ട് തന്നെ ആ വൈബ് എപ്പോഴും നമുക്കിടയിൽ നിലനിറുത്താൻ അവർ ശ്രദ്ധിക്കാറുണ്ട്. ലൊക്കേഷൻ മൊത്തം ഫാമിലി ഫീലാണ്. എല്ലാവരോടും അടുപ്പമാണ്. രാജീവേട്ടൻ ശരിക്കും എനിക്ക് ചേട്ടനെ പോലെയാണ്. ഷൂട്ട് കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങളുടെയെല്ലാവരുടെയും രീതി.
"ശിവാഞ്ജലി' ജോഡി ഇപ്പോൾ യുട്യബിൽ ട്രെൻഡിംഗാണ്. ആദ്യ സീൻ ചെയ്യുന്നതുമുതൽ പ്രേക്ഷകർ നല്ല സപ്പോർട്ട് തന്നിരുന്നു. കല്യാണത്തിന് മുന്നേ അഞ്ചോ ആറോ സീനിലേ ഞാനും ശിവനായി എത്തുന്ന സജിൻ ചേട്ടനും ഒന്നിച്ചു വന്നിട്ടുള്ളൂ. ഇപ്പോൾ ഞങ്ങൾക്കിടയിലെ അടിയാണ് കാണിക്കുന്നത്. എന്നിട്ടും പ്രേക്ഷകർക്ക് ജോഡി വലിയ ഇഷ്ടമാണ്.
കോഴിക്കോടാണ് വീട്. അച്ഛൻ അനിൽകുമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ബീന വീട്ടമ്മയാണ്. അനിയത്തി കീർത്തനയും അഭിനേത്രിയാണ്
Comments
Post a Comment