വേനൽക്കാലം എത്തി, അതിനാൽ മുഖകാന്തിക്ക് മങ്ങലേൽപ്പിക്കുന്ന പലതിനേയും നേരിടാൻ തയ്യാറാകേണ്ടതുണ്ട്. കൂടാതെ ചൂട് കൂടാൻ കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ശരീരത്തിന്റെ തണുപ്പ് നിലനിർത്താൻ ധാരളം വെള്ളം കുടിക്കുകയും ചർമ്മ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുക. വേനൽക്കാലത്തെ ചൂടിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിന് വീട്ടിൽ തന്നെ ഫേസ്പാക്കുകൾ ഉണ്ടാക്കാം. തണ്ണിമത്തൻ, നാരങ്ങ, തേൻ, തെര് തുടങ്ങി സ്വന്തം അടുക്കളയിൽ തന്നെയുള്ള ചേരുവകൾ കൊണ്ട് ചർമ്മത്തിന് തണുപ്പ് നൽകുന്ന ഫേസ്പാക്കുകൾ ഉണ്ടാക്കാം. ഇവയെല്ലാം ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും വിയർത്തിരിക്കുന്നത് തടയാനും സഹായിക്കും
ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ മാമ്പഴ ചാറ് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൺ പാൽപ്പാടയും ഒരു ടേബിൾ സ്പൂൺ തണുത്ത പാലും ചേർക്കുക. ഈ ചേരുവകൾ എല്ലാം കൂടി നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കി ചർമ്മത്തിൽ പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
വേനൽക്കാലത്ത് ചർമ്മത്തെ തണുപ്പിക്കാൻ തണ്ണിമത്തൻ സഹായിക്കും. തണ്ണിമത്തന്റെ കാമ്പ് അരകപ്പ് എടുത്ത് അതിൽ ഒരു ടേബിൾസ്പ്പൂൺ തൈര് ചേർക്കുക. ഈ മിശ്രിതം നന്നായി ചേർത്തിളക്കി മുഖത്ത് പുരട്ടുക.
ചർമ്മത്തിന് ഇണങ്ങുന്ന സുരക്ഷിതമായ ബ്ലീച്ചിങ് ഏജന്റായിട്ടാണ് നാരങ്ങയെ കണക്കാക്കുന്നത്. ചൂടേറ്റ് മുഖത്തിന്റെ നിറം മങ്ങുന്നുണ്ടെങ്കിൽ രണ്ട് ടേബിൾ സപൂൺ നാരങ്ങ നീരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്തിളക്കിയ മിശ്രിതം പുരട്ടുക.
കിവിയിൽ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അരകപ്പ് കിവി നീരിൽ രണ്ട് ടേബിൾ സ്പൺ ബദാംപാലും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി മുഖലേപനം ഉണ്ടാക്കുക.
ചർമ്മത്തിന്റെ നിറം മെച്ചപ്പെടാൻ തൈര് സഹായിക്കും. വേനൽക്കാലത്ത് ആഴ്ചയിൽ രണ്ട് തവണ വീതം തണുത്ത തൈര് മുഖത്തും കഴുത്തിലും പുരട്ടുക
വേനൽക്കാലത്ത് ചർമ്മത്തിന് ഏറ്റവും ഗുണകരമാകുന്ന പച്ചക്കറികളിൽ ഒന്നാണ് വെള്ളരിക്ക. ഒരു വെള്ളരിക്ക, മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടീസ് പൂൺ തൈര് എന്നിവ നന്നായി ചേർത്തിളക്കിയ മിശ്രിതം ചർമ്മത്തിൽ പുരട്ടുക.
ഒരു പൈനാപ്പിളിന്റെ കാമ്പ് അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങി പത്ത് മിനുട്ടിന് ശേഷം റോസ് വാട്ടർ ഉപയോഗിച്ച് മുഖം കഴുകി തുടയ്ക്കുക.
No comments:
Post a Comment